പുലയ ടീച്ചറെന്ന് വിളിച്ചിട്ടും തളര്‍ന്നില്ല; മുളവുകാട് മുതല്‍ ഭരണഘടന വരെയെത്തിയ ദാക്ഷായണി

ദാക്ഷായണി വേലായുധൻ | ഫോട്ടോ: മാതൃഭൂമി
ദാക്ഷായണി വേലായുധൻ | ഫോട്ടോ: മാതൃഭൂമി

അരയ്ക്കുമുകളില്‍ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാത്ത കാലത്ത് ജാതിവെറികളെ നേര്‍ക്ക് നേര്‍ വെല്ലുവിളിച്ച് അപമാനിച്ചവരെ, കളിയാക്കിയവരെ സ്വന്തം പ്രയത്‌നം കൊണ്ട് നേരിട്ട് ചരിത്രം തിരുത്തിയ വനിത. വിദ്യാഭ്യാസമാണ് ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ സ്വത്തെന്ന് ജീവിതം കൊണ്ട് ലോകത്തിന് കാട്ടിക്കൊടുത്ത മുളവുകാട്ടുകാരി. കേരളത്തിന്റെ നവോത്ഥാന കാലത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുതു തലമുറ ഒരിക്കല്‍ പോലും മറക്കാന്‍ പാടില്ലാത്ത പേര്, അതാണ് ദാക്ഷായണി വേലായുധന്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ബിരുദധാരി. അവര്‍ പഠിച്ചുയര്‍ന്ന് ഭരണഘടനയില്‍ പോലും തന്റെ പ്രാധിനിത്യം ചാര്‍ത്തിയപ്പോള്‍ അതുവരെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയവര്‍ അന്ന് നാണിച്ച് തോറ്റോടി. കഴിഞ്ഞ ദിവസമായിരുന്നു സ്വാതന്ത്രദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ പേരും അവരുടെ സംഭാവനയെയും കുറിച്ച് പരാമര്‍ശിച്ചത്. കൊച്ചി രാജ്യത്ത് അയിത്തം കൊടികുത്തി വാണിരുന്ന കാലത്ത് അന്ന് പഠിച്ചുമുന്നേറുകയെന്നത് പ്രത്യേകിച്ച് ഒരു സ്ത്രീയെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു.

മുളവുകാട് മുതല്‍ ഭരണഘടന വരെ

Content Highlights: Dakshayani Velayudhan defied caste barriers to become India`s first Dalit woman graduate

Continue reading