വടക്കുകിഴക്കില്‍ ബിജെപിക്ക് അടിതെറ്റുന്നു; രാഷ്ട്രപതി ഭരണത്തില്‍ മണിപ്പുര്‍ ശാന്തമാകുമോ..?

അമിത് ഷാ മണിപ്പുര്‍ സന്ദര്‍ശനത്തിനിടെ (ഫയല്‍ ചിത്രം) |ഫോട്ടോ:PTI
അമിത് ഷാ മണിപ്പുര്‍ സന്ദര്‍ശനത്തിനിടെ (ഫയല്‍ ചിത്രം) |ഫോട്ടോ:PTI

വംശീയകലാപത്തില്‍ ആരോപണവിധേയനായ ബിരേന്‍ സിങ്ങ് മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് രാജിവെച്ചത് യഥാര്‍ത്ഥത്തില്‍ മണിപ്പുരിന്റെ രക്ഷയ്‌ക്കോ സമാധാനത്തിനോ വേണ്ടിയായിരുന്നില്ല. കോണ്‍ഗ്രസ് കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയത്തിലൂടെ പാര്‍ട്ടി എം.എല്‍.എ.മാര്‍ കൂറുമാറുമെന്നായതോടെ ഗത്യന്തരമില്ലാതെയായിരുന്നു രാജി. ഒരു പിളര്‍പ്പില്‍നിന്ന് തത്കാലത്തേക്ക് അത് ബിജെപിയെ രക്ഷിക്കുകയും ചെയ്തു.

ബിരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ ഉണ്ടായ അഞ്ചുദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍ കഴിഞ്ഞദിവസം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. നിയമസഭയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. വംശീയ കലാപം പുകയുന്ന സംഘര്‍ഷഭരിതമായ മണിപ്പുരിലെ അടുത്ത ചുവടുവെപ്പില്‍ എല്ലാ കണ്ണുകളും ഇപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിലാണുള്ളത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.  ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല സിആര്‍പിഎഫ് ഐജിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി  നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: BJP loses ground in Northeast-Manipur-calm under Presidents rule

Continue reading