'മരിച്ചവരെ പുനര്‍ജീവിപ്പിക്കും', 100 കോടി ആസ്തി; കോട്ടിട്ട ബാബയെ രാഷ്ട്രീയക്കാര്‍ ഭയക്കുന്നതെന്തിന്?

ഭോലെ ബാബ | Photo: x.com/yadavakhilesh
ഭോലെ ബാബ | Photo: x.com/yadavakhilesh

'ഭോലെ ബാബ'യെ കാണാനും അദ്ദേഹത്തെ കേള്‍ക്കാനുമാണ് ജൂലായ് രണ്ടിന് ഉത്തര്‍പ്രദേശിലെ ഫുലരി ഗ്രാമത്തിലെ സികന്ദര്‍ റാവു മേഖലയില്‍ അനുയായികള്‍ തടിച്ചുകൂടിയത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വെളുത്ത കോട്ടും പാന്റും ഷൂസും കൂളിങ് ഗ്ലാസും ധരിച്ചാണ് സാധാരണ അദ്ദേഹം അനുയായികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വയലിന് സമീപമൊരുക്കിയ താത്കാലിക പന്തലില്‍ അനുയായികള്‍ക്ക് മുന്നില്‍ അന്നും അദ്ദേഹം ആധ്യാത്മിക പ്രഭാഷണം ചൊരിഞ്ഞു. പ്രാര്‍ഥനയ്ക്ക് ശേഷം കാറില്‍ മടങ്ങിയ 'ബാബ'യെ സ്വകാര്യസുരക്ഷാ സംഘവും അനുഗമിച്ചു. അദ്ദേഹത്തിന്റെ പാദത്തിനടിയിലെ മണ്ണ് പോലും വിശുദ്ധമായി കരുതുന്ന ഒരു വലിയ ജനക്കൂട്ടം പിന്തുടര്‍ന്നു. അനുഗ്രഹം വാങ്ങാനും കാര്‍ കടന്നുപോയ വഴിയിലെ മണ്ണ് ശേഖരിക്കാനും അനുയായികള്‍ തിക്കും തിരക്കുംകൂട്ടി. വാഹനത്തിനടുത്തേക്ക് എത്താന്‍ ജനക്കൂട്ടം ശ്രമിച്ചതോടെ തിരക്ക് അനിയന്ത്രിതമായി. ആ തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടപ്പെട്ടത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 121 പേര്‍ക്കാണ്.  

'ഭോലെ ബാബ' എന്ന സൂരജ് പാലിന്റെ പ്രഭാഷണം കേള്‍ക്കാനാണ് പതിനായിരങ്ങള്‍ ഫുലരി ഗ്രാമത്തിലേക്ക് എത്തിയത്. ദുരന്തത്തിനു പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ കണ്ടെത്താനായിട്ടില്ല. ബാബയുടെ അടുത്ത അനുയായിയും പരിപാടിയുടെ മുഖ്യസംഘാടകനുമായ ദേവ്പ്രകാശ് മധുകറിന്റെയും മറ്റു സംഘാടകരുടെയും പേരില്‍ കേസെടുത്തെങ്കിലും ആള്‍ദൈവത്തിന്റെ പേര് എഫ്.ഐ.ആറിലില്ല. പരാതിയില്‍ ബാബയുടെ പേരുണ്ടായിട്ടും പോലീസ് മനഃപൂര്‍വം എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. പിന്നാലെ രണ്ട് സ്ത്രീകളുള്‍പ്പെടെ ആറുപേരെ അറസ്റ്റുചെയ്തു. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി അദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. പക്ഷേ, ആരാണ് ഭോലെ ബാബ? എങ്ങനെയാണ് അയാള്‍ ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനം നേടിയത്? എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പോലും അദ്ദേഹത്തെ തൊടാന്‍ ഭയക്കുന്നത്? 

Content Highlights: Who is Bhole Baba and what happened in Hathras?

Continue reading