പി.സി. ജോർജിനെതിരായ മാർ മിലിത്തോസിന്റെ പ്രസ്താവന വ്യക്തിപരം- ഓർത്തഡോക്സ് സഭ

യൂഹനോൻ മാർ മിലിത്തോസ് (ഫയൽ ചിത്രം), പി.സി ജോർജ്
യൂഹനോൻ മാർ മിലിത്തോസ് (ഫയൽ ചിത്രം), പി.സി ജോർജ്

കോട്ടയം: പിസി ജോർജിനെതിരായ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്ത നടത്തിയ പ്രസ്താവന തീർത്തും വ്യക്തിപരമെന്ന് ഓർത്തഡോക്സ് സഭ. പ്രസ്താവന സഭയുടെ നിലപാടല്ലെന്ന് ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പി.സി. ജോർജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാവില്ലെന്നായിരുന്നു യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പൊലീത്ത പറഞ്ഞത്. ക്രിസ്ത്യാനിയുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: yuhanon mar milithios methrapolitha statement in personal - orthodox sabha