അന്തരിച്ച മാധ്യമപ്രവർത്തകനെതിരായ സൈബർ അധിക്ഷേപം; യൂട്യൂബർ അറസ്റ്റിൽ

#ന്യൂസ്‍ ഡെസ്ക്
അറസ്റ്റിലായ അരുണ്‍ ലാല്‍, ജിജോ ജോണ്‍ പുത്തേഴത്ത്‌ | Photo: Screen grab/ Mathrubhumi News
അറസ്റ്റിലായ അരുണ്‍ ലാല്‍, ജിജോ ജോണ്‍ പുത്തേഴത്ത്‌ | Photo: Screen grab/ Mathrubhumi News

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ അധിക്ഷേപത്തിൽ യൂട്യൂബർ അറസ്റ്റിൽ. വഞ്ചിയൂർ പോലീസാണ് യൂട്യൂബർ അരുൺ ലാലിനെ അറസ്റ്റ് ചെയ്തത്.

തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് അരുൺലാലിന്റെ അറസ്റ്റ്. അസഭ്യപ്രയോഗങ്ങളും അധിക്ഷേപകരമായ പരാമർശങ്ങളും അടങ്ങിയ വീഡിയോകൾ പോലീസ് കണ്ടെടുത്തിരുന്നു. കഴക്കൂട്ടത്തുനിന്നാണ് അരുൺലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിനെതിരേ കർശനനടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിരുന്നു. സൈബർ വിഭാഗം ഐ.ജിക്കാണ് മന്ത്രി നിർദേശം നൽകിയത്.

Content Highlights: Youtuber Arun Lal was arrested by Vanchiyoor Police for cyber harassment against late journalist Jijo John Puthezhath.