യുവതിയോട് അപമര്യാദയായി പെരുമാറി; കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയ യൂത്ത് കോൺഗ്രസ് നേതാവിനെ സ്ഥാനത്തുനിന്ന് പുറത്താക്കി. കാസർകോട് ഉദുമ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത്തിനെതിരേയാണ് നടപടി.

സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ ശ്രീജിത്തിനെ ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ശ്രീജിത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നത്. സംഭവത്തെത്തുടർന്ന് പരാതിക്കാരി കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. മണ്ഡലം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ജില്ലാ നേതൃത്വം അച്ചടക്കനടപടി സ്വീകരിച്ചത്.