യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ശക്തമായ പരിശോധന വേണമെന്ന് ആവശ്യം; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

#ന്യൂസ് ഡെസ്ക്
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം | മാതൃഭൂമി
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം | മാതൃഭൂമി

പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ പേരിലുള്ള ഹോസ്റ്റലിൽ ശക്തമായ പോലീസ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം പരാതി നൽകി.

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി അടിയന്തരവും സമഗ്രവുമായ പോലീസ് പരിശോധന നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. വിഷയത്തിൽ ആവശ്യമായ പരിശോധന നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Youth Congress Pathanamthitta General Secretary Rijo Vallamkulam filed a formal complaint., Requested a comprehensive police search at the Thiruvananthapuram University College hostel., Aimed at ensuring student safety and investigating potential illegal activities on the premises.