ചാണ്ടി ഉമ്മന്റെ കത്തിന് പിന്നാലെ യദുവിന് നിയമസഭയിൽ ജോലി; നിയമനം താൽക്കാലിക ഡ്രൈവറായി

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ജോലിയിൽ നിന്ന് പിരിച്ചുവിട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി ജോലി. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
നടുറോഡിലെ തർക്കത്തിന് പിന്നാലെ യദുവിനെതിരേ ആര്യാ രാജേന്ദ്രൻ പരാതി നൽകിയിരുന്നു. കേസെടുത്തതിന് പിന്നാലെ കെഎസ്ആർടിസിയിലെ താൽക്കാലിക ജോലി യദുവിന് നഷ്ടമായിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകുകയായിരുന്നു. ഇത് പരിഗണിച്ചാണ് യദുവിന് ജോലി നൽകിയിരിക്കുന്നത്.
നിയമസഭയിലെ ബസിന്റെ താൽക്കാലിക ഡ്രൈവറായാണ് നിയമനം. സഭ നടക്കുന്ന സമയങ്ങളിൽ എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്കുള്ള ബസിന്റെ ഡ്രൈവറായാണ് ജോലി.
Content Highlights: Yadu appointed as a temporary driver for the Kerala Assembly bus service., The appointment follows a formal request letter submitted by MLA Chandy Oommen., Yadu previously lost his KSRTC job following a public dispute with former Mayor Arya Rajendran., The new role involves transporting MLAs from the MLA hostel to the Legislative Assembly.