വ്യവസായ മേഖലയിലെ പ്രമുഖൻ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം അന്തരിച്ചു

#ന്യൂസ് ഡെസ്ക്
സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം
സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം

കൊച്ചി: വ്യവസായ മേഖലയിലെ പ്രമുഖനും എറണാകുളം ലിസി ഹോസ്പിറ്റൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) അന്തരിച്ചു. എറണാകുളം ആലിൻചുവട് പുല്ലാംകളം (ആശിർവാദ്) വീട്ടിലായിരുന്നു അന്ത്യം.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കേരള കെമിക്കൽസ് ആൻഡ് പ്രോട്ടീൻസ് മാനേജിങ് ഡയറക്ടർ, സെയിൽ മാർക്കറ്റിങ് ജനറൽ മാനേജർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റൽ, വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വരാപ്പുഴ കൊങ്ങോർപ്പിള്ളി വിതയത്തിൽ കുടുംബാംഗമായ തങ്കമ്മയാണ് ഭാര്യ. മക്കൾ: ആൽഫി, ആനി, അഞ്ജു. മരുമക്കൾ: മാത്യു, ലൂയിസ്, രവി. പരേതന്റെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊച്ചി വെണ്ണല സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.

Content Highlights: Industrialist and former Executive Director of Lissie Hospital, Kochi, Xavier Sebastian Pullickal, has passed away at 96.