ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കുന്നംകുളം: ക്ഷേത്രത്തിന്റെ മേൽകൂരയിലെ പാത്തിയിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കുന്നംകുളം പൊർക്കളേങ്ങാട് ആലിക്കൽ നിഷാദ് (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച പൊർക്കളേങ്ങാട് അയ്യപ്പ ക്ഷേത്രത്തിന്റെ മേൽകൂര വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സമീപത്തെ വീട്ടിലേക്ക് വൈദ്യുത കണക്ഷൻ നൽകിയിരുന്ന സർവീസ് വയറിൽ നിന്നുമാണ് വൈദുതതാഘാതമേറ്റത് എന്നാണ് പ്രാഥമിക നിഗമനം.
നിഷാദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ നിർമ്മൽ ചന്ദ്രനാണ് പിതാവ്. അമ്മ: സൗദാമിനി. ഭാര്യ: ഷീജ. മക്കൾ: രാഹുൽ, അപർണ. സംസ്‌കാരം ശനിയാഴ്ച.
Content Highlights: Tragic death of 47-year-old Nishad in Kunnamkulam. Incident occurred during routine temple roof maintenance. Preliminary cause identified as contact with a nearby service wire. Funeral arrangements scheduled for Saturday.