സമരത്തിൽ പങ്കെടുത്തില്ല; വയോധികയെ തൊഴിലുറപ്പിൽനിന്ന് ഒഴിവാക്കിയതായി പരാതി

പേരാവൂർ: എൻആർഇജി വർക്കേഴ്‌സ് യൂണിയൻ നടത്തിയ സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയെ തൊഴിലുറപ്പിൽനിന്ന് ഒഴിവാക്കിയതായി പരാതി. പേരാവൂർ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മയെ (70) കഴിഞ്ഞദിവസം കൂടെ തൊഴിലെടുക്കുന്നവരെല്ലാം ചേർന്ന് ഒഴിവാക്കിയെന്നാണ് പരാതി ഉയർന്നത്.
എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ വ്യാഴാഴ്ച നടത്തിയ ധർണയിലാണ് ലക്ഷ്മിയമ്മ പങ്കെടുക്കാത്തതിരുന്നത്.
ഒരുദിവസത്തെ പണി ഇല്ലെന്ന് തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ് പറഞ്ഞെന്നാണ് ലക്ഷ്മിയമ്മ പറയുന്നത്.
എന്നാൽ മസ്റ്റർ റോളിൽ ലക്ഷ്മിയമ്മ തൊഴിൽ ചെയ്തിട്ടില്ലെന്നും 49-ഓളം ആളുകൾ തൊഴിലെടുക്കുന്നിടത്ത് അവസാന ദിവസമാണ് ലക്ഷ്മിയമ്മ എത്തിയതെന്നും മേറ്റ് വിജി പറയുന്നു.
42 ആളുകൾക്കാണ് അന്നേദിവസം തൊഴിൽ നൽകാൻ കഴിയുമായിരുന്നുള്ളൂ. സമരത്തിൽ പങ്കെടുത്തവർക്ക് മാത്രം അന്നേദിവസം തൊഴിൽ നൽകിയാൽ മതി എന്നു തീരുമാനിച്ചത് എല്ലാ തൊഴിലാളികളും കൂടിയാണെന്നും മേറ്റ് വിജി പറഞ്ഞു.
Content Highlights: woman removed from thozhilurappu for not participated in strike