പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു

വടക്കാഞ്ചേരി: കൃഷിയിടത്തിൽ പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ജൂലി (48)യാണ് മരിച്ചത്. ഭർത്താവ് ബെന്നിക്കും ഷോക്കേറ്റിരുന്നെങ്കിലും രക്ഷപ്പെട്ടു.
കുണ്ടന്നൂരിൽ വെള്ളിയാഴ്ച രാവിലെ 9.30-നാണ് സംഭവം. വീടിനോട് ചേർന്ന കൃഷിയിടത്തിൽ തേങ്ങ വീണുകിടന്നിരുന്നത് എടുക്കാൻ പോയതായിരുന്നു ജൂലിയും ബെന്നിയും. തോട്ടത്തിലെമോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിവീണുകിടന്നിരുന്നത് ശ്രദ്ധയിൽപ്പെട്ടില്ല. പരിക്കേറ്റ ജൂലിയെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ജൂലിക്ക് മൂന്നു മക്കളുണ്ട്.
Content Highlights: Woman Fatally Electrocuted in Agricultural Accident, Husband Survives