സ്വർണം പണയംവെച്ചതിനെച്ചൊല്ലി തർക്കം, കേസ്; സഹോദരന്റെ മകനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി, പ്രതിയായ 84-കാരി ചികിത്സയിലിരിക്കെ മരിച്ചു

തങ്കമ്മ
തങ്കമ്മ

നെടുങ്കണ്ടം(ഇടുക്കി): സഹോദരന്റെ മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായി ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. കോട്ടയം കട്ടച്ചിറ കുറ്റിയാനിയിൽ തങ്കമ്മ (84) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച രാത്രി 11-ഓടെ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന.

കമ്പംമെട്ട് നിരപ്പേക്കട ഏറ്റപ്പുറത്ത് സുകുമാരൻ (64) ആണ് കഴിഞ്ഞ 24-ന് വീട്ടിൽ ആസിഡ് ആക്രമണത്തിനിരയായി മരിച്ചത്. സോഫായിൽ കിടക്കുകയായിരുന്ന സുകുമാരനെ തങ്കമ്മ പിറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ആസിഡുവീണ് തങ്കമ്മയ്ക്കും പരിക്കേറ്റിരുന്നു. തങ്കമ്മയുടെ സ്വർണാഭരണം പണയംവെച്ചതിനെച്ചൊല്ലി സുകുമാരനുമായി മുമ്പ് തർക്കവും കേസും ഉണ്ടായിരുന്നു.

എന്നാൽ, പിന്നീട് രമ്യതയിലാകുകയും തങ്കമ്മ രണ്ടാഴ്ചയോളം സുകുമാരനൊപ്പം താമസിക്കുകയും ചെയ്തു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

Content Highlights: woman accused in murder of niece died