ആനകള്‍ക്കുള്ള പട്ട കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് പരിഹരിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആനകള്‍ക്കുള്ള പട്ട കൊണ്ടുവരാന്‍ സാധിക്കാത്ത പ്രശ്‌നം വലിയ തോതിലുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കും രോഗബാധയുണ്ടായി.
content highlights: Will ensure coconut/palm leaves for elephants: pinarayi vijayan
Content Highlights: