കോടതിയിൽനിന്ന് മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങവെ ഭർത്താവിന്റെ മുഖത്തടിച്ച് യുവതി, കേസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കാഞ്ഞങ്ങാട്: കുടുംബകോടതിയിലെ കേസിനുമേൽ മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങവെ യുവതി ഭർത്താവിന്റെ മുഖത്തടിച്ചു.

അജാനൂർ മാണിക്കോത്തെ അലി(33)യെ ആണ് ഭാര്യ ഷമീമ അടിച്ചത്. ഹൊസ്ദുർഗ് സബ് കോടതിയിൽ നടന്ന മധ്യസ്ഥചർച്ച കഴിഞ്ഞിറങ്ങി നടക്കവെ, പിന്നാലെയെത്തിയ ഷമീമ അലിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.

ഉടൻ ഹൊസ്ദുർഗ് പോലീസിൽ അലി പരാതിയുമായെത്തിയെങ്കിലും കേസ് റജിസ്റ്റർചെയ്തില്ല. തുടർന്ന് ഇദ്ദേഹം ഹൊസ്ദുർഗ് കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുക്കുകയായിരുന്നു.

Content Highlights: A woman slapped her husband after a mediation session at the Hosdurg Family Court., The husband, Ali, filed a complaint with the Hosdurg police., A case was registered against the wife, Shameema, following a court directive.