മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്

വയനാട്: മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്. നബീസ അബൂബക്കര്‍ എന്നായളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. 168-ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മറ്റൊരാള്‍ നേരത്തേ വോട്ട് ചെയ്തത് അറിഞ്ഞത്.
ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്്.
Content Highlights: wayanad election, bogus voting, electoral fraud at meppadi mundakkai