സഹോദരന് സ്നേഹവും ധൈര്യവും നല്കി, വയനാട്ടുകാര്‍ക്കായി പോരാടും - പ്രിയങ്ക

കല്‍പ്പറ്റ: വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കുമെന്നും വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം നല്‍കിയത് ആരാണോ അവരുടെ ഇടയില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത്.സത്യത്തിനും നീതിക്കും തുല്യതയ്ക്ക് വേണ്ടിയാണ് നമ്മള് ഇന്ന് പോരാടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
എന്റെ മാതാവിനും സഹോദരനും സഹപ്രവര്ത്തകര്ക്കുവേണ്ടിയും 35 വര്‍ഷമായി പ്രചാരണം നടത്തുന്നു. എന്നാല്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി നിങ്ങളുടെ പിന്തുണ ചോദിച്ച് പ്രചാരണത്തിനെത്തുന്നത്. ഇത് വ്യത്യസ്തമായ അനുഭവമാണ്. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരം തന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും നന്ദി പറയുന്നു.
അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം നല്‍കിയത് ആരാണോ അവരുടെ ഇടയില്‍ വിഭജനവും വിദ്വേഷവും സൃഷ്ടിച്ചെടുക്കുന്ന സാഹചര്യത്തിലാണ് ജീവിക്കുന്നത്. അങ്ങനെ അധികാരത്തില്‍ തുടരാനാണ് ശ്രമിക്കുന്നത്. ഈ മൂല്യങ്ങളാണ് രാജ്യമെമ്പാടും 8000 കിലോമീറ്ററോളം നടക്കാന്‍ എന്റെ സഹോദരനെ പ്രേരിപ്പിച്ചത്. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധിക്കുമായിരുന്നില്ല. ലോകം മുഴുവന്‍ സഹോദരനെതിരേ തിരിഞ്ഞപ്പോള്‍ വയനാട്ടുകാരായ നിങ്ങളാണ് അദ്ദേഹത്തോടൊപ്പം നിന്നത്. - പ്രിയങ്ക പറഞ്ഞു.
നിങ്ങള്‍ അദ്ദേഹത്തിന് സ്നേഹവും ധൈര്യവും പോരാടാനുള്ള കരുത്തും നല്കി. സഹോദരന് നല്കിയ പിന്തുണയ്ക്ക് ഞാനും കുടുംബവും എപ്പോഴും കടപ്പെട്ടിരിക്കും. രാത്രി യാത്രാ നിരോധനം, വന്യജീവി സംഘര്‍ഷം തുടങ്ങിയ പ്രശ്നങ്ങളെല്ലാം സഹോദരന് പറഞ്ഞുതന്നിട്ടുണ്ട്. ആ പ്രശ്നങ്ങള്‍ നേരിട്ട് വന്ന് നിങ്ങളോട് സംസാരിക്കണമെന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ യാത്രയാണ്. നിങ്ങളാണ് എന്റെ വഴികാട്ടികള്‍.- പ്രിയങ്ക പറഞ്ഞു.
സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. വയനാട്ടില്‍ യുഡിഎഫിന്റെ കരുത്ത് തെളിച്ചുകൊണ്ടുള്ള റോഡ് ഷോയ്ക്ക് ശേഷമായിരുന്നു പത്രിക സമര്‍പ്പണം. ആറുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തങ്ങള്‍ പ്രിയങ്കയെ ജയിപ്പിക്കുമെന്നാണ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. വയനാട്ടിലെ മാത്രമല്ല, അയല്‍ ജില്ലകളിലെയും പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
Content Highlights: wayanad by election priyanka gandhi udf candidate