വി.എസിന്റെ നില ഗുരുതരം; മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും ആശുപത്രിയിലെത്തി

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.യു.ടി. ആശുപത്രിയിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ളവരും പിണറായിക്കൊപ്പം ആശുപത്രിയിലുണ്ട്.
വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്. ജൂണ്‍ 23-നാണ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Content Highlights: Kerala CM Pinarayi Vijayan visited former CM VS Achuthanandan at SUT Hospital