വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എതിർപ്പില്ല, ഞാൻ പറയുന്നത് CPM നിലപാട്, രണ്ടഭിപ്രായമില്ല- ടി.പി.രാമകൃഷ്ണൻ

#ന്യൂസ് ഡെസ്ക്
ടി.പി. രാമകൃഷ്ണൻ | Photo: Mathrubhumi
ടി.പി. രാമകൃഷ്ണൻ | Photo: Mathrubhumi

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എതിർപ്പില്ലെന്നും എന്നാൽ സർക്കാർ അറിയാതെ ഓഹരി കൈമാറ്റം പാടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വിഷയത്തിൽ സിപിഎമ്മിന് രണ്ട് അഭിപ്രായമില്ലെന്നും താൻ പറയുന്നത് സിപിഎം നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇ.പി. ജയരാജന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ തള്ളിപറയുന്നില്ലെന്നും ടി.പി. വ്യക്തമാക്കി.

വിഴിഞ്ഞം കേരളത്തിന്റെ പുരോഗതിക്ക് നിർണായക പങ്കുവഹിക്കുന്നുണ്ട്. അത് പൊതുമേഖലയുടെ പൊതുനിയന്ത്രണത്തിൽ നിലനിർത്തണം. അതിൽ വ്യത്യസ്തമായ സമീപനങ്ങൾ വന്നപ്പോൾ ആ സർക്കാർ നിലപാടുകളെയാണ് സിപിഎം വിമർശിച്ചത്. ഒരു കമ്പനിക്കും ഓഹരി നൽകാൻ പാടില്ലെന്ന നിലപാട് പാർട്ടിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. എന്നാൽ അത്തരമൊരു കൈമാറ്റം നടക്കുമ്പോൾ അത് സർക്കാരിന്റെ പൂർണ്ണമായ അറിവോടും അനുവാദത്തോടും കൂടി മാത്രമായിരിക്കണം എന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ചില നീക്കങ്ങൾ നടന്നപ്പോഴാണ് അതിനെ എതിർക്കാനും അത് ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാനുമുള്ള നിലപാട് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: LDF Convener TP Ramakrishnan clarifies the government's stance on Vizhinjam port share transfers.