വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ജൂലായ് 12-ന്; മദര്‍ഷിപ്പിന് വിപുലമായ സ്വീകരണം

വിഴിഞ്ഞം തുറമുഖത്തിന്റെ ബ്രേക്ക്‌വാട്ടർ നിർമാണം പൂർത്തിയായ നിലയിൽ
വിഴിഞ്ഞം തുറമുഖത്തിന്റെ ബ്രേക്ക്‌വാട്ടർ നിർമാണം പൂർത്തിയായ നിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ മദര്‍ഷിപ്പ് എത്തുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലായ് 12-ന് നടക്കും. ആദ്യ മദര്‍ഷിപ്പിനെ അന്നേദിവസം ബെര്‍ത്തില്‍ എത്തിക്കും.

വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി ചരക്ക് കപ്പലിനെ സ്വീകരിക്കും. ആദ്യ ചരക്കുകപ്പലിന്റെ വരവ് ആഘോഷമാക്കനാണ് സര്‍ക്കാര്‍ തീരുമാനം. ചടങ്ങ് വിപുലമായി ആഘോഷിക്കും.

മുന്ദ്ര തുറമുഖത്തെ ചരക്കുകപ്പലാണ് ട്രയല്‍ റണിനായി എത്തിക്കുന്നത്. ഇതിനായി ചരക്ക് കപ്പല്‍ അവിടെനിന്ന് ഉടന്‍ പുറപ്പെടും. ആദ്യഘട്ടത്തില്‍ ചരക്കുനീക്കം കടല്‍വഴി ആയിരിക്കും. റെയില്‍, റോഡ് നിര്‍മാണം പൂര്‍ണമാകുന്ന മുറയ്ക്ക് മാത്രമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടക്കൂ. ഒന്നാംഘട്ടം കമ്മിഷന്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നേ അടുത്തഘട്ട വികസനത്തിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: First mother ship to berth at Adani Ports Vizhinjam