വിഴിഞ്ഞം തുറമുഖം ആഗോള സമുദ്ര ഭൂപടത്തിൽ ഇന്ത്യയുടെ പുതിയ വിലാസമായി മാറും- ഗൗതം അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആഗോള സമുദ്ര ഭൂപടത്തിൽ ഇന്ത്യയുടെ പുതിയ വിലാസമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലോകത്തിലെ പ്രധാന ട്രാൻഷിപ്മെന്റ് ഹബ് ആയി ഇന്ത്യയെ മാറ്റാൻ വിഴിഞ്ഞത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സംവാദ പരിപാടിയിലാണ് അദ്ദേഹം വിഴിഞ്ഞത്തിന്റെ കരുത്ത് എടുത്തു പറഞ്ഞത്. കേരളത്തിലെ ഉൾപ്പെടെ അദാനി ഗ്രൂപ്പിലെ 4 ലക്ഷത്തോളം വരുന്ന ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ പരിപാടി നടത്തുന്നത്.
അദാനി ഗ്രൂപ്പ് ഇതുവരെ 2 ലക്ഷത്തോളം കോടി രൂപയുടെ ആസ്തി സൃഷ്ടിച്ചുവെന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ 2 ലക്ഷം കോടി രൂപയുടെ ആസ്തി കൂടി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ വികസനപദ്ധതികളിൽ തദ്ദേശീയർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതും ഏറ്റവും മികച്ച വേതനം ഉറപ്പു വരുത്തുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങളും അദ്ദേഹം ജീവനക്കാരുമായി പങ്കുവച്ചു.
Content Highlights: Gautam Adani envisions Vizhinjam Port as India's premier global transshipment hub.