കൊല്ലത്ത് വിസ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി; ഏജൻസിക്ക് നൽകിയത് അഞ്ചുലക്ഷം

#ന്യൂസ് ഡെസ്ക്
സൈജു
സൈജു

കൊല്ലം: അഞ്ചാലുംമൂട്ടിലെ എസ്ര ഗ്ലോബൽ ട്രാവൽസിന്റെ വിസ തട്ടിപ്പിനിരയായ ശക്തികുളങ്ങര തട്ടാന്തറ ചേപ്പേവടക്കതിൽ ഗുരുദേവ നഗർ സൈജു നിവാസിൽ സൈജു ഹെൻറി പീറ്റർ (39) ജീവനൊടുക്കി.

വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സൈജുവിനെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടത്. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.

വിസയ്ക്കായി ഏജൻസിക്ക് അഞ്ചുലക്ഷം രൂപ നൽകിയ സൈജുവിന് കനത്ത സാമ്പത്തികബാധ്യത ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ തട്ടിപ്പിനിരയായതു സംബന്ധിച്ച് പരാതിയൊന്നും കൊടുത്തിരുന്നില്ല.

ഭാര്യ: ആൻസി. മക്കൾ: ജെസിയ മേരി, ഈവ് മരിയ, യൊവാന മരിയ. അമീറാ മറിയം. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30-ന് സെയ്‌ന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ നടക്കും. ശക്തികുളങ്ങര പോലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ്‌ ലൈനിൽ ബന്ധപ്പെടാം. നമ്പർ: 1056, 0471-2552056).

Content Highlights: 39-year-old Saiju Henry Peter died after consuming poison due to visa fraud., Lost Rs 5 lakh to Ezra Global Travels in Anchalummoodu, facing severe financial debt., Sakthikulangara police registered a case and initiated an investigation., Funeral scheduled at St. John De Britto Church cemetery.