സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയ അധ്യാപകര്‍ക്ക് ഭീഷണി; 3 വി.എച്ച്.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യു.പി. സ്‌കൂളിലെ അധ്യാപകരെയാണ് വി.എച്ച്.പി. പ്രവര്‍ത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
എന്നാല്‍, ആഘോഷമായി നടത്തിയിരുന്നില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ക്രിസ്മസിന്റെതായ രീതിയിലെ വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍ എത്തുക മാത്രമാണ് ചെയ്ത്. ഒരു കേക്ക് പോലും മുറിച്ചിരുന്നില്ലെന്നും അധ്യാപകര്‍ അറിയിച്ചു. ഇതിനിടയിലാണ് വി.എച്ച്.പി. പ്രവര്‍ത്തകരായ മൂന്നുപേര്‍ അതിക്രമിച്ച് കയറിയതെന്നാണ് പരാതിയില്‍ പറയുന്നത്.
ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കില്‍ നിങ്ങള്‍ ഇത്തരത്തില്‍ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. കുട്ടികളെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നുമാണ് അവര്‍ അധ്യാപകരെ ചോദ്യം ചെയ്തത്.
എന്നാല്‍, സ്‌കൂളില്‍ എത്തിയ ആളുകളെ മുന്‍പ് കണ്ട് പരിചയം പോലുമില്ലെന്നാണ് അധ്യപകര്‍ പറഞ്ഞത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപിക പോലീസ് പരാതി നല്‍കുകയായിരിന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണെന്ന് തിരിച്ചറിയതുന്നത്. കെ.അനില്‍ കുമാര്‍, സുഷാസനന്‍, തെക്കുംമുറി വേലായുധന്‍ എന്നിവരയൊണ് പോലീസ് അറസ്റ്റുചെയ്തത്.
ഇതില്‍ അനില്‍ കുമാര്‍ വി.എച്ച്.പിയുടെ ജില്ലാ സെക്രട്ടറിയാണ്. ബജ്രംഗ് ദള്‍ ജില്ലാ സംയോജകാണ് വി.സുഷാസനന്‍ എന്നയാള്‍. വി.എച്ച്.പിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് വേലായുധന്‍ എന്നയാള്‍. ഇവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അസംഭ്യം പറയുക, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: VHP activists arrested in Palakkad for threatening teachers after a Christmas celebration