വെങ്ങാനൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവതി മരിച്ചു ;യുവാവിന് ഗുരുതര പരിക്ക്

അപകടത്തിലായ ബൈക്ക്
അപകടത്തിലായ ബൈക്ക്

കോവളം: വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതി മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവിന് കാലിന് ഗുരുതര പരിക്കേറ്റു. പെരിങ്ങമല ഇടുവ സ്വദേശി സുജിക്കാണ് ഗുരുതര പരിക്കേറ്റത്. പിന്നിലിരുന്ന ഗൗരി എന്ന യുവതി സംഭവസ്ഥലത്ത് മരിച്ചുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് അപകടം. പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.പളളിച്ചൽ ഭാഗത്ത് നിന്ന് വെങ്ങാനൂർ റൂട്ടിലേക്ക് പോകുകായിരുന്നു ബൈക്ക് യാത്രികരെന്ന് പോലീസ് പറഞ്ഞു.

Content Highlights: A speeding bike lost control and crashed into an electric pole near Ayyankali Smarakam on the Pallichal-Venganoor route., A young woman named Gauri died on the spot., The rider, Suji from Peringamala Iduva, sustained severe leg injuries and was admitted to the Medical College Hospital., The incident occurred on Tuesday night around 11 PM, according to Vizhinjam police.