TTE ടിക്കറ്റ് ചോദിച്ചു; പിന്നാലെ കച്ചവടക്കാരൻ ട്രെയിനിനുള്ളിലൂടെ ഓടി, ശേഷം പുറത്തേക്ക് ചാടി,പരിക്ക്

പരിക്കേറ്റ അഷ്‌കര്‍
പരിക്കേറ്റ അഷ്‌കര്‍

താനൂര്‍(മലപ്പുറം): ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ശീതളപാനീയ കച്ചവടക്കാരന്‍ ട്രെയിനില്‍നിന്ന് എടുത്തു ചാടി. നന്നമ്പ്ര പാണ്ടിമുറ്റം സ്വദേശിയായഅഷ്‌കര്‍(42) ആണ് ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയത്. ഗുരുതരപരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ താനൂരില്‍വെച്ചായിരുന്നു സംഭവം.

ട്രെയിനില്‍ ടിടിഇ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അഷ്‌കറിനോട് ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പറഞ്ഞു.

ഇതോടെ ട്രെയിനിനുള്ളിലൂടെ ഓടുകയും പിന്നാലെ പുറത്തേക്ക് ചാടുകയുമായിരുന്നു. താനൂര്‍ ചിറയ്ക്കല്‍ ഓവുപാലത്തിന് സമീപത്തുനിന്നാണ് പരിക്കേറ്റനിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Content Highlights: A soft drink vendor jumped from a moving train in tanur malappuram