റെജിമോൾക്ക് വേണം കരുണയുടെ കൈത്താങ്ങ്

വെള്ളരിക്കുണ്ട്: ജീവിതദുരിതങ്ങളുടെ നടുക്കയത്തിൽ മുങ്ങിത്താഴാതിരിക്കാൻ കൈത്താങ്ങിനായി കൈനീട്ടുകയാണ് വെള്ളരിക്കുണ്ടിലെ കൈതോട്ടിൽ പോൾസൺ. ഭാര്യ റെജിമോളുടെ ചികിത്സയ്ക്കായി 10 വർഷമായി ആശുപത്രികൾ കയറിയിറങ്ങുന്ന ഈ കൂലിത്തൊഴിലാളിയുടെ ജീവിതം വഴിമുട്ടിയനിലയിലാണ്. പ്രമേഹം കൂടിയതോടെയാണ് റെജിമോൾ അവശയായത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ഫലം കണ്ടില്ല. കാലുകളിലേക്ക് രക്തസഞ്ചാരം പൂർണമായും കുറഞ്ഞു. ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നു.
ഇതോടൊപ്പം ഹൃദയസംബന്ധമായ രോഗങ്ങളും വന്നതോടെ തീർത്തും അവശയായി. റെജിമോൾക്കൊപ്പം ആശുപത്രികൾ കയറിയിറങ്ങുകയാണ് പോൾസൺ. 15 ലക്ഷത്തിലധികം രൂപ ഇതുവരെ ചെലവായി. പലരും സഹായം നൽകി. കടം വാങ്ങിയും പണം കണ്ടെത്തി. രോഗത്തിനൊപ്പം സാമ്പത്തിക ബാധ്യതയും വന്നതോടെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കുടുംബം.
പോൾസന്റെ കുടുംബത്തെ സഹായിക്കാനുള്ള പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സാസമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: പഞ്ചായത്തംഗം പി.വി.ഷൈലജ (ചെയ.), ടി.എൻ.ഗിരീഷ് (കൺ.). എസ്.ബി.ഐ. ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 37680522246 ഐ.എഫ്.എസ്.സി.: SBIN0071104. ഫോൺ: 8606712984.
Content Highlights: Vellarikundu resident Paulson seeks urgent financial aid for his wife Rejimol's ongoing medical treatment. Donate now to help save this family from debt.