മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചത് അഭിനയമികവിന്, എനിക്കുലഭിച്ചത് കൂട്ടായ പ്രവർത്തനത്തിന്- വെള്ളാപ്പള്ളി

#മാതൃഭൂമി ന്യൂസ്
വെള്ളാപ്പള്ളി നടേശൻ, മമ്മൂട്ടി | Photo: Mathrubhumi
വെള്ളാപ്പള്ളി നടേശൻ, മമ്മൂട്ടി | Photo: Mathrubhumi

ആലപ്പുഴ: മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടിയത് അഭിനയമികവിനാണെന്നും തനിക്ക് ലഭിച്ചത് മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള മേഖലകളിലെ കൂട്ടായ പ്രവർത്തനത്തിനാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ തീയിൽ കുരുത്തവനാണെന്നും വെയിലത്തു വാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിക്ക് കിട്ടിയത് അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ അടിസ്ഥാനത്തിലാണ്. എനിക്ക് കിട്ടിയത് എന്റെ അഭിനയത്തില്ല. നമ്മളെല്ലാം കൂട്ടായിനിന്ന് പ്രവർത്തിച്ച മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള പൊതുജന ക്ഷേമപ്രവർത്തനങ്ങളുടെയും സംഘടനാപ്രവർത്തനങ്ങളുടെയും വലിപ്പം കണക്കിലെടുത്തുകൊണ്ടാണ്. ഈ പദ്മഭൂഷൺ തന്നത് തനിക്കല്ല, സമുദായത്തിനാണെന്നും അത് ഗുരുപാദത്തിൽ വെക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Content Highlights: vellappally natesan on padmabhushan