അഞ്ച് വർഷത്തിന് ശേഷം വി.ഡി.സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ എസ്എസ്എസ് ആസ്ഥാനമായ പെരുന്ന സന്ദർശിക്കും. മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് സതീശൻ എത്തുക. അഞ്ച് വർഷത്തിന് ശേഷമാണ് സതീശൻ പെരുന്നയിലെത്തുന്നത് എന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞ കുറച്ചുകാലങ്ങളായി ശീതയുദ്ധത്തിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സുകുമാരൻ നായർ സതീശനെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പെരുന്ന സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ.മുരളീധരനും മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും. ജനുവരി രണ്ടിന് നടക്കുന്ന മന്നംജയന്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ മുമ്പ് നടത്തിയ പ്രസ്താവനയായിരുന്നു സുകുമാരൻ നായരെ ചൊടിപ്പിച്ചത്.
Content Highlights: Chief Minister VD Satheesan to visit NSS headquarters in Perunna., Visiting to attend Mannam Jayanthi celebrations after five years., Signifies thawing relations between Satheesan and NSS General Secretary G Sukumaran Nair., Minister K Muraleedharan will also accompany the Chief Minister.