പോലീസിന്റെ കൈവശമുള്ള ദൃശ്യം എങ്ങനെ കണ്ടു; CPM ജില്ലാ സെക്രട്ടറി പാലക്കാട് എസ്.പിയോ?- സതീശന്‍

വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി
വി.ഡി. സതീശൻ | ചിത്രം: മാതൃഭൂമി

പാലക്കാട്: സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. 'ഇയാളാരാ പാലക്കാട് എസ്.പിയാണോ' എന്ന് അദ്ദേഹം ചോദിച്ചു.  പാലക്കാട്ട്
 മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ദൃശ്യങ്ങളില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞുവെന്നാണ് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ദൃശ്യങ്ങള്‍ ആരുടെ കയ്യിലാണുള്ളത്? പോലീസിന്റെ കയ്യില്‍. ഇയാളാരാ പാലക്കാട് എസ്.പിയാണോ, ഈ ജില്ലാ സെക്രട്ടറി. പോലീസിന്റെ കയ്യിലിരിക്കുന്ന ദൃശ്യങ്ങള്‍ ഇയാളെങ്ങനെ കണ്ടു?' -വി.ഡി. സതീശന്‍ പറഞ്ഞു. 

'ഇന്നലത്തെ പാതിരാനാടകം കഴിഞ്ഞ് ഇന്ന് പുതിയൊരു കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഇത് ദിവ്യ കേസില്‍ നവീന്‍ ബാബു മരിച്ച ശേഷം വ്യാജ പരാതി ഉണ്ടാക്കിയ ശേഷം അതുപോലെ ഒരു വ്യാജമായ കഥയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിക്കോട് താമസിച്ച ഹോട്ടലിലും ഉണ്ടാകും നീല ട്രോളി.' -അദ്ദേഹം തുടര്‍ന്നു.  


 

Content Highlights: VD Satheesan against CPM Palakkad district secretary EN Suresh Babu