ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടി; സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ നോട്ടീസ് നല്‍കി

Screengrab: Mathrubhumi News
Screengrab: Mathrubhumi News

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തില്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടി. ആന്റണി കരിയില്‍ സ്ഥാനമൊഴിയണമെന്ന് വത്തിക്കാന്‍ നോട്ടീസ് നല്‍കി. ബിഷപ്പിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് നോട്ടീസ് നല്‍കിയത്. 

ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.  ബിഷപ്പ് രാജിവെച്ച് ഒഴിയണമെന്ന് വരെ വിവിധകോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. ഇതിനുപിന്നാലെയാണ് വത്തിക്കാന്‍ നേരിട്ട് ഇടപെട്ട് സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 

നോട്ടീസില്‍ എറണാകുളം അങ്കമാലി രൂപതയ്ക്ക് കീഴിലെ സ്ഥലങ്ങളില്‍ താമസിക്കാനോ പാടില്ലെന്ന നിര്‍ദശവുണ്ടെന്ന് വിവരങ്ങളുണ്ട്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്നത് വലിയ ചോദ്യമാണ്. 

Content Highlights: vatican given notice to bishop antony kariyil