തീപിടിച്ച്‌ ചുമർഫാൻ വീണ് പിഞ്ചുകുഞ്ഞ് പൊള്ളലേറ്റു മരിച്ചു; മെത്തയും കട്ടിലും കത്തിനശിച്ചനിലയിൽ

#ന്യൂസ് ഡെസ്ക്
കത്തിക്കരിഞ്ഞ കട്ടിൽ, ശ്രീഭദ്ര
കത്തിക്കരിഞ്ഞ കട്ടിൽ, ശ്രീഭദ്ര

വണ്ടൂർ: ഷോട് സർക്കിറ്റിനാൽ തീപിടിച്ച്‌ കട്ടിലിലേക്കുവീണ ചുമർഫാനിൽനിന്ന് പൊള്ളലേറ്റ്‌ തിരുവാലി കുളക്കാട്ടിരിയിൽ അഞ്ചുമാസം പ്രായമുള്ള കുട്ടി മരിച്ചു. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് നാലേകാലോടെയാണ് സംഭവം.

കുട്ടിയെ വീടിനകത്ത് കട്ടിലിൽ ഉറക്കിക്കിടത്തി സജീവും ഭാര്യയും ഫാമിൽ ജോലിക്കിറങ്ങിയതായിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് ഓടിച്ചെന്നു നോക്കിയപ്പോഴാണ് ഫാൻ ഉരുകി കിടക്കയിൽ വീണ്‌ കുഞ്ഞിന് പൊള്ളലേറ്റതു കണ്ടത്. തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മെത്ത കത്തിക്കരിഞ്ഞ നിലയിലാണ്. കട്ടിലും ഭാഗികമായി നശിച്ചിട്ടുണ്ട്. അസ്വാഭാവികമരണത്തിന് എടവണ്ണ പോലീസ് കേസെടുത്തു.

Content Highlights: A 5-month-old baby girl named Sreebhadra died from burn injuries., The incident occurred in Thiruvali Kulakkattiri, Vandoor., A wall fan caught fire due to a short circuit and fell onto the bed where the baby was sleeping., Edavanna police have registered a case for unnatural death.