സൗജന്യ നേത്രപരിശോധന ക്യാമ്പ്

വൈക്കം ലയൺസ് ക്ലബിന്റെയും ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയംസഹായ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
വൈക്കം ലയൺസ് ക്ലബിന്റെയും ഇടവട്ടം പ്രിയദർശിനി പുരുഷ സ്വയംസഹായ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

ഇടവട്ടം:  വൈക്കം ലയൺസ് ക്ലബും ഇടവട്ടം പ്രിയദർശിനി പുരുഷസ്വയംസഹായ സംഘവും സംയുക്തമായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് പ്രസിഡന്റ്‌ മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി യുടെ നയനം സഹസ്രം പ്രോജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രോഗ്രാം ഡയറക്ടർ ബൈജു മാണി, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ ആരതി വിനയൻ, വൈസ് പ്രസിഡന്റ്‌ പി.സി. തങ്കരാജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ഹരിക്കുട്ടൻ, പഞ്ചായത്തംഗം പി.കെ. മല്ലിക, പ്രിയദർശിനി പുരുഷ സ്വയംസഹായസംഘം പ്രസിഡന്റ്‌ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

Content Highlights: Jointly organized by Vaikom Lions Club and Idavattam Priyadarshini Self-Help Group, Inaugurated by MLA K. Binimon, Organized under Lions Club International District 318 B Nayanam Sahasram project, Presidents and local body representatives attended the event