'ഈ വീട്ടിൽനിന്നാണ് രാത്രിയിൽ ഇറങ്ങിപ്പോയത്, പി.ടിയുടെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോ?'; വൈകാരിക കുറിപ്പുമായി ഉമാ തോമസ്

#ന്യൂസ് ഡെസ്ക്
ദിലീപ്, ഉമാ തോമസ് എംഎൽഎ | Photo: മാതൃഭൂമി
ദിലീപ്, ഉമാ തോമസ് എംഎൽഎ | Photo: മാതൃഭൂമി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ അതൃപ്തി പ്രകടമാക്കി ഉമാ തോമസ് എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിൽ കൂടിയാണ് ഉമാ തോമസ് എംഎൽഎയുടെ പ്രതികരണം. ഈ വിധിയിൽ പി.ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്നും ഉമാതോമസ് കുറിച്ചു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നു ഉമാ തോമസ് വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴികൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്.

പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.

Content Highlights: uma thomas MLA Expresses Disappointment Over Actress Assault Case Verdict