‘ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ല’ തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദന് വധഭീഷണി

#ന്യൂസ് ഡെസ്ക്
ടി.കെ. ​​ഗോവിന്ദൻ| ഫോട്ടോ: മാതൃഭൂമി
ടി.കെ. ​​ഗോവിന്ദൻ| ഫോട്ടോ: മാതൃഭൂമി

തളിപ്പറമ്പ്: തളിപ്പറമ്പിൽനിന്ന് യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച് വിജയിച്ച ടി.കെ.ഗോവിന്ദൻ എം.എൽ.എ.ക്ക്‌ മൊബൈൽ ഫോണിലൂടെ വധഭീഷണി. വെള്ളിയാഴ്ച വൈകിട്ട് 3.50-ഓടെ മന്ത്രി സണ്ണി ജോസഫിനൊപ്പം കണ്ണൂരിൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഭീഷണിയുണ്ടായത്. എം.എൽ.എ.യുടെ പേഴ്‌സണൽ സ്റ്റാഫ് പി.വി.ജയനാണ് ഫോണെടുത്തത്. ‘ഒരിക്കൽ മുന്നറിയിപ്പ് തന്നതാണെന്നും ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ലെന്നും, ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമാണ് ഭീഷണി. അശ്ലീലവാക്കുകളും ഉപയോഗിച്ചു. ഫോൺ നമ്പർ പരിശോധിച്ചതിൽ തിരുവമ്പാടിയിലുള്ള ആളുടെതാണെന്ന് വ്യക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും ഇതുപോലെ ഭീഷണി വന്നതായി പി.എ. മാതൃഭൂമിയോട് പറഞ്ഞു.

സി.പി.എമ്മിനെ വിമർശിച്ച് എം.എൽ.എ.മാരായ ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും കണ്ണൂരിൽ വ്യാഴാഴ്ച പത്രസമ്മേളനം നടത്തിയിരുന്നു. പി.എ. പി.വി.ജയന്റെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Content Highlights: UDF MLA T.K. Govindan received a death threat via phone call., The threat occurred while the MLA was attending an event in Kannur., The caller used abusive language and referenced previous warnings., A formal complaint has been filed by the MLA's personal staff at Mayyil Police Station., Police have identified the caller's location as Thiruvambady.