കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി; തിരച്ചില്‍

കണ്ണൂര്‍: അഴീക്കോട് മീന്‍കുന്ന് ബീച്ചില്‍ രണ്ടു യുവാക്കളെ കാണാതായി. കുളിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. പട്ടാനൂര്‍ കോളോളിപ്രം ആനന്ദാലയത്തില്‍ പി.കെ.ഗണേഷ് നമ്പ്യാര്‍ (28), വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷ് (27) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
യുവാക്കള്‍ തിരയില്‍പ്പെട്ടത് കണ്ട പരിസരവാസികള്‍ തീരദേശ പോലീസിനേയും അഗ്നിരക്ഷേസേനയേയും വിവരമറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ നടത്തി വരികയാണ്. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.
Content Highlights: Two youths missing after bathing at Kannur azhikode meenkunnu beach beach-search underway