അഞ്ചും മൂന്നും വയസ്സുള്ള സഹോദരങ്ങൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ; സംഭവം പാലക്കാട്ട്

പാലക്കാട്: വടകരപ്പതിയിൽ സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. കുളിമുറിയിലെ വെള്ളത്തൊട്ടിയിലാണ് ഇവരെ കണ്ടെത്തിയത്. വടകരപ്പതി മണൽകാട് ജോൺ കുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയേറ്റ് (5), റോബിൻ ക്രിസ്റ്റോഫർ (3) എന്നിവരാണ് മരിച്ചത്.
മേനോൻപാറ കൂരാങ്കാട് വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും കളിച്ചുകൊണ്ടിരിക്കെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Two siblings, Jennifer Juliet (5) and Robin Christopher (3), found dead., Incident occurred in a rented house at Menonpara Koorankad., Children discovered inside a bathroom water tub around 11 AM.