പാലക്കാട്ട് മൃതദേഹം മാറി നല്‍കിയ സംഭവം; പ്രതിഷേധവുമായി നഴ്‌സുമാര്‍

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍. താത്കാലിക ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്ത് യഥാര്‍ഥ കുറ്റക്കാരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുകയാണെന്ന് നടപടിക്ക് വിധേയരായ നഴ്‌സുമാര്‍ ആരോപിക്കുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും അട്ടപ്പാടി സ്വദേശിയായ ആദിവാസി യുവതിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ സ്വീകരിച്ച നടപടിയില്‍ അപാകത ഉണ്ടായതായാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്. മൃതദേഹം സംസ്‌കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം പോലും ആശുപത്രി അധികൃതര്‍ മനസിലാക്കിയത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി അഞ്ച് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ഒരു അറ്റന്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ സ്ഥിരം ജീവനക്കാരെ രക്ഷിക്കുകയാണ് ചെയ്യുന്നത് പിരിച്ചുവിടപ്പെട്ട നഴ്‌സുമാര്‍ ആരോപിക്കുന്നു.
മോര്‍ച്ചറിയുടെ ചുമതലയുള്ള ആര്‍ എം ഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ആശുപത്രി സൂപ്രണ്ടിന്റെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും പ്രതിഷേധിച്ചു. അതേസമയം, അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ടെന്നും കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്നുമാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്.
Content Highlights: tribal women dead body changed Nurses protest against medical officer
Content Highlights: