കെവിന്റെ മരണകാരണം ന്യുമോണിയ; മരിക്കുമ്പോള്‍ ശരീരഭാരം വെറും 5.45 കിലോഗ്രാം

പാലക്കാട്: മുല്ലക്കര ആദിവാസി ഉന്നതിയില്‍ അഞ്ചുവയസ്സുകാരന്‍ കെവിന്‍ മരിക്കാനിടയായത് ന്യുമോണിയ ബാധിച്ചതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രായത്തിനൊത്ത വളര്‍ച്ചയില്ലാത്തതും എല്ലുകള്‍ക്ക് ബലമില്ലാത്തതുമായ 'റിക്കറ്റ്‌സ്' അസുഖവും പോഷകഹാരക്കുറവും ഗുരുതരമായ രീതിയില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നതായും അസി. പോലീസ് സര്‍ജന്‍ കെ. ജെറി ജോസഫ് പറഞ്ഞു.
മരിക്കുമ്പോള്‍ കുട്ടിക്ക് വെറും 5.45 കിലോ ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു വയസ്സുള്ള കുട്ടിക്ക് കുറഞ്ഞത് 15 കിലോഗ്രാമെങ്കിലും വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തോളമായി ശ്വാസകോശസംബന്ധമായ അസുഖങ്ങളടക്കം കുട്ടിക്കുണ്ട്. കിഡ്‌നി സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. എങ്കിലും പ്രധാനകാരണം ന്യുമോണിയബാധയാണ്.
കുഞ്ഞിന് റിക്കറ്റ്‌സും
'റിക്കറ്റ്‌സ്(കണ) എന്ന അസുഖമുള്ളതിനാല്‍, മതിയായ ആഹാരം കഴിച്ചാലും കുട്ടികള്‍ക്ക് അതിനനുസരിച്ചുള്ള ശരീരവളര്‍ച്ചയുണ്ടാവില്ല. എല്ലുകള്‍ക്ക് ബലക്കുറവുണ്ടാവും.വിറ്റാമിന്‍ ഡി യുടെ കുറവാണ് പ്രധാനമായും ശേഷികുറയാനും ഈ അസുഖം ഇടയാക്കി ഇതിന് കാരണം. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയാനും ഈ അസുഖം ഇടയാക്കി.
Content Highlights: Tribal boy Succumbs to Pneumonia in Palakkad, Kevin Malayalam News