ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്രസര്‍ക്കാരിനെ ഏല്‍പ്പിക്കണം- ടി.പി. സെന്‍കുമാര്‍

ദേവസ്വം എംപ്ലായീസ് ഫെഡറേഷൻ പ്രഥമ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ മുൻ ഡിജിപി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
ദേവസ്വം എംപ്ലായീസ് ഫെഡറേഷൻ പ്രഥമ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ മുൻ ഡിജിപി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍: ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്രസര്‍ക്കാരിനെ ഏല്‍പിക്കണമെന്ന് റിട്ട. ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കായി ബിഎംഎസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേത്രസ്വത്തും ആചാരങ്ങളും സംരക്ഷിക്കുക, ക്ഷേത്രങ്ങളെ രാഷ്ട്രീയമുക്തമാക്കുക, ക്ഷേത്രഭരണസമിതികളില്‍ വിശ്വാസികളെ മാത്രം ഉള്‍പ്പെടുത്തുക, ക്ഷേത്രങ്ങള്‍ക്ക് അന്യാധീനപ്പെട്ട ഭൂമികള്‍ എത്രയും വേഗം തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. വിവിധ ദേവസ്വം ബോര്‍ഡുകളില്‍നിന്നായി 500- ലേറെ ജീവനക്കാര്‍ പങ്കെടുത്തു.

സ്വാഗതസംഘം ചെയര്‍മാനും ക്ഷേത്രം ഓതിക്കനുമായ മൂന്നൂലം നീലകണ്ഠന്‍ നമ്പൂതിരി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ടി.സി. സേതുമാധവന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, നേതാക്കളായ സി.ജി. ഗോപകുമാര്‍, കെ.പി. വിനോദ്, പി. മുരളീധരന്‍, കെ. വിനോദ്, കെ. മഹേഷ്, സേതു തിരുവെങ്കിടം, പാട്ടം കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Former DGP TP Senkumar urges central government control of temple boards in Kerala for protection of assets and traditions. Read about the demands raised.