തിരൂരിൽ പശു ഓവുചാലിൽ കുടുങ്ങി; കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റി രക്ഷിച്ച് അഗ്നിരക്ഷാസേന

തിരൂർ(മലപ്പുറം): ഓവുചാലിൽ കുടുങ്ങി മരണത്തോട് മല്ലടിച്ചു കഴിഞ്ഞ പശുവിനെ കോൺക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റി അഗ്‌നിരക്ഷാ സേന അതിസാഹസികമായി രക്ഷിച്ചു. വൈലത്തൂർ കഞ്ഞിക്കുളങ്ങര കുഞ്ഞിബാവ ഹാജിയുടെ പശുവാണ് ഓവുചാലിൽ അകപ്പെട്ടത്.

സ്റ്റേഷൻ ഓഫീസർ ഫാഹിദ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഗിരീശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജയേഷ്, കരീം, സതീശൻ, പ്രവീദ്, അബു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Content Highlights: Dramatic rescue in Tirur as the fire brigade heroically saves a cow trapped in a drain by cutting through a concrete slab. Learn more about the daring operation.