വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത്, രാത്രിയെത്തി എടുത്തുകുടിച്ചത് കളനാശിനി; 50-കാരന്‍ ഐസിയുവില്‍

Photo: AI generated image
Photo: AI generated image

തൃശ്ശൂര്‍: സുഹൃത്തിന്റെ വീടിനുസമീപം വെച്ചിരുന്ന കുപ്പിയിലുള്ളത് മദ്യമാണെന്ന് കരുതി കീടനാശിനി കുടിച്ച 50-കാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍. തൃശ്ശൂര്‍ നടത്തറയ്ക്കടുത്താണ് സംഭവം. വീടിനടുത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇദ്ദേഹം പോയത്. അവിടെ പക്ഷേ സുഹൃത്തില്ലായിരുന്നു. വീടിനുസമീപം നോക്കിയപ്പോള്‍ അവിടെ ഒരു കുപ്പി കണ്ടു. രാത്രിയായതിനാല്‍ മദ്യമാണെന്നുറപ്പിക്കാനായില്ല.

അല്‍പം കഴിച്ചതോടെ അബദ്ധം മനസ്സിലായി. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിച്ചു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ ഫലിക്കാതെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ഐസിയുവില്‍ ചികിത്സയിലാണ്.

Content Highlights: A 50-year-old man in Thrissur is in the ICU after drinking pesticide, mistaking a bottle near a friend`s house for alcohol. He consumed it at night after being told alcohol was present.