ചെവിയിലും മസ്തകത്തിലും മുറിവ്, വാഹനം റോഡിലിട്ട് ഓടി ജനം; വിരണ്ടോടിയ ആനയെ തളച്ചു

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞു. ടൗൺ ഹാൾ പരിസരത്തുനിന്ന് ആന ഇടഞ്ഞ് ഓടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറും ഓട്ടോ റിക്ഷയും ആന തകർത്തു. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.
പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. മണിക്കൂറുകൾക്ക് ശേഷം ആനയെ തളയ്ക്കുകയായിരുന്നു.
കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം തകർത്ത് മുന്നോട്ടോടി. ഓഫീസ് സമയമായതിനാൽ റോഡിൽ നിറയെ വാഹനങ്ങളായിരുന്നു. യാത്രക്കാർ വാഹനങ്ങൾ വഴിയിൽ നിർത്തി ഇറങ്ങിയോടുകയായിരുന്നു. നിരവധി കാറുകളും ഓട്ടോകളും ബൈക്കുകളും ആന തകർത്തു. വീടുകളുടെ ഷീറ്റുകളും ഗേയ്റ്റുമെല്ലാം ആന തകർത്തു.
Content Highlights: Elephant Shivalakshmi Ayyappan went on a rampage near Thrissur Town Hall., Vehicles including a car and an auto-rickshaw were damaged., The elephant is currently heading toward the Chembukkavu area., Elephant squad has been deployed to bring the situation under control.