പത്രികനൽകാൻ മുഹൂർത്തം തെറ്റിക്കാനാവില്ലെന്ന് ബിജെപി, തർക്കം; ഒടുവിൽ വഴങ്ങിക്കൊടുത്ത് എൽഡിഎഫ്

#ന്യൂസ് ഡെസ്ക്
പത്മജ വേണുഗോപാൽ, ആലങ്കോട് ലീലാകൃഷ്ണൻ | PHOTO: MATHRUBHUMI
പത്മജ വേണുഗോപാൽ, ആലങ്കോട് ലീലാകൃഷ്ണൻ | PHOTO: MATHRUBHUMI

തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ സ്ഥാനാർഥികൾ തമ്മിൽ തർക്കം. എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും പത്രിക നൽകാനെത്തിയ സമയത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രാവിലെ ആദ്യം പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ച് ഇറങ്ങാൻ വൈകിയതാണ് സമയക്രമം തെറ്റാൻ കാരണമായത്.

മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക മുഹൂർത്തത്തിൽതന്നെ പത്രിക സമർപ്പിക്കണമെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ നിലപാടെടുത്തതോടെയാണ് തർക്കം രൂക്ഷമായത്. ഗുജറാത്ത് മുഖ്യമന്ത്രിയോടൊപ്പമാണ് പത്മജ പത്രിക നൽകാനെത്തിയത്. എന്നാൽ, മുൻഗണനാക്രമം അനുസരിച്ച് എൽഡിഎഫ് സ്ഥാനാർഥിക്കാണ് പത്രിക നൽകാൻ അവസരം ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാഗ്വാദം നടന്നു.

ഒടുവിൽ ഇരുവിഭാഗങ്ങളും സമവായത്തിലെത്തി. എൽഡിഎഫ് സ്ഥാനാർഥികൾ മാറിനിൽക്കുകയും പത്മജ വേണുഗോപാൽ ആവശ്യപ്പെട്ട സമയത്ത് പത്രിക നൽകാൻ അനുവദിക്കുകയും ചെയ്തു. തുടർന്ന് എൻഡിഎ സ്ഥാനാർഥി പത്രിക നൽകിയതിന്ശേഷം എൽഡിഎഫ് സ്ഥാനാർഥികൾ തിരിച്ചെത്തി പത്രിക സമർപ്പണം പൂർത്തിയാക്കി.

Content Highlights: Dramatic dispute over nomination filing schedule in Thrissur constituency., Conflict between NDA and LDF candidates regarding priority and timing., UDF candidate's delay caused a ripple effect in the schedule., Issue resolved through consensus allowing both candidates to file nominations.