കെ.സി.ബി.സി. മദ്യലഹരിവിരുദ്ധസമിതി ജില്ലാ വടക്കൻമേഖലാസമ്മേളനം

എരുമപ്പെട്ടി: തൃശ്ശൂർ അതിരൂപതയിലെ എരുമപ്പെട്ടി, വടക്കാഞ്ചേരി, വേലൂർ, ചേലക്കര ഫൊറോനകൾ ഉൾപ്പെടുന്ന വടക്കൻമേഖലാസമ്മേളനം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ സമിതി അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി ഫാ. ജോഷി ആളൂർ അധ്യക്ഷനായി. ജോയ്‌സൺ ഇരുമ്പൻ, അതിരൂപത പ്രസിഡന്റ് സി.പി. ഡേവീസ്, സി.കെ. ജോർജ്, കെ.ടി. സിന്റോ, സിസ്റ്റർ വിനീതാ മാത്യു, പോൾ പാലയൂർ എന്നിവർ സംസാരിച്ചു.
Content Highlights: Northern zone meeting of Thrissur Archdiocese held at Erumapetty Sacred Heart Forane Church., Inaugurated by Archdiocese Director Fr. Devassy Panthallookaran., Presided over by Forane Vicar Fr. Joshi Aloor., Participation from Erumapetty, Vadakkanchery, Veloor, and Chelakkara foranes.