ഗേറ്റ് തലയിലേക്കു വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

നിലമ്പൂർ: വാടക ക്വാർട്ടേഴ്‌സിൻ്റെ ഗേറ്റ് തലയ്ക്കു മുകളിലേക്കു വീണ് മൂന്നു വയസ്സുകാരി മരിച്ചു. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി ഏറയൻതൊടി സമീറിൻ്റെ മകൾ ഐറയാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം 4.15-ഓടെയാണ് അപകടം. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി അരിക്കോടുവെച്ചാണ് മരണം സംഭവിച്ചത്.

Content Highlights: three year old girl died after gate fell her head