എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഥാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു, ദുരൂഹത

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചപ്പോൾ
വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചപ്പോൾ

മലപ്പുറം: എടവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ആരംതൊടിയിൽ സ്വദേശി അഷ്റഫിന്റെ വീട്ടുമുറ്റത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. കാറും ബൊലോറോയുമടക്കം നശിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സമീപവാസികളാണ് വാഹനത്തിന് തീപിടിച്ചത് കണ്ടത്. വീടിന്റെ ഒരു വശത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

ആരെങ്കിലും തീ ഇട്ടതാവാമെന്ന സംശയത്തിലാണ് വീട്ടുകാർ. എടവണ്ണ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: three vehicles parked in the backyard burnt in malappuram