പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് മൂന്ന് യുവാക്കളെ കാണാതായി

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തൃശ്ശൂര്‍ ആനവാരിയില്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നു യുവാക്കളെ കാണാതായി. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. 

തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. നാലുപേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഒരാള്‍ നീന്തി കരയ്ക്കുകയറി. മറ്റുള്ളവരെ കാണാതാവുകയായിരുന്നു. വാണിയമ്പാറ പൊട്ടിമടയ്ക്ക് സമീപം കൊള്ളിക്കാട് നിന്നുള്ളവരാണ് കാണാതായ യുവാക്കളെന്നാണ് ലഭിക്കുന്ന വിവരം. 

Content Highlights: three missing in peechi dam reservoir