30 കോടിയുടെ ഭാഗ്യവാൻ ഇവിടെയുണ്ട്..; ബമ്പറടിച്ച ടിക്കറ്റ് വിറ്റത് തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാൾ

#ഇ.വി. ജയകൃഷ്ണൻ
• ഓണം ബമ്പർ നറുക്കെടുപ്പ് തീയതി അടുത്തതോടെ ലോട്ടറിവിൽപ്പന തകൃതി. വിൽപ്പനയ്ക്കുവെച്ച ടിക്കറ്റിൽ ഏതെടുക്കണമെന്നാലോചിച്ചുനിൽക്കുന്ന യുവാവ്. എറണാകുളം മാധവ ഫാർമസി ജങ്ഷനിലെ ലോട്ടറി ഏജൻസിക്കു മുന്നിലെ കാഴ്ച | ഫോട്ടോ: എം.വി. സിനോജ്

കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് കണ്ണൂർ കാര്യാലയത്തിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹത്തിൽനിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാൾ ഉടമ പി.വി. വത്സരാജ് മൊത്തമായി ടിക്കറ്റ് വാങ്ങിയിരുന്നു. വത്സരാജിന്റെ തളിപ്പറമ്പ് ടൗണിലുള്ള തമ്പുരാൻ ലോട്ടറി വില്പന കേന്ദ്രത്തിൽ നിന്നാണ് ടിക്കറ്റ് വിറ്റത്.

കഴിഞ്ഞ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും മുത്തു ഏജൻസിയിലൂടെ അനീഷ് വിറ്റ ടിക്കറ്റിനായിരുന്നു. 2025 ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനത്തുക 20 കോടി രൂപയായിരുന്നു. അതിന് മുൻപും ബമ്പർ തിരഞ്ഞെടുപ്പിൽ ഒരു കോടി സമ്മാനം മുത്തു ഏജൻസിയിലൂടെ ലഭിച്ചിട്ടുണ്ട്. 18 വർഷമായി ലോട്ടറി കച്ചവടം നടത്തുകയാണ് അനീഷ്. 

ഏജൻസി കമ്മീഷൻ മൂന്ന് കോടി രൂപയും നികുതി ഇനത്തിൽ നല്കേണ്ട 10.53 കോടിയും കഴിച്ച് 16.47 കോടി രൂപ സമ്മാനർഹന് കിട്ടും.