തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; നന്തന്‍കോട് ഭാഗത്തെന്ന് സംശയം, തിരച്ചില്‍

തിരുവനന്തപുരം: മൃഗശാലയിലെ ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ തിരച്ചില്‍ നടത്തുകയാണ്. ചാടിപ്പോയ കുരങ്ങ് നന്തന്‍കോട് ഭാഗത്തുള്ളതായാണ് സംശയം.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചാടിപ്പോയത്. മൃഗശാലയിലെ കൂട്ടില്‍നിന്ന് ചാടിപ്പോയെന്നാണ് വിവരം. കൂടിന് സമീപത്തുള്ള മതില്‍ ചാടിക്കടന്നാണ് ഹനുമാന്‍ കുരങ്ങ് പോയതെന്ന് കരുതുന്നു.
രാത്രിയിലും കുരങ്ങിനായി തിരച്ചില്‍ തുടരുകയാണ്. നന്തന്‍കോട് ഭാഗത്ത് തന്നെയുണ്ടെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ തിരച്ചില്‍ നടത്തുന്നത്. കൂട് തുറക്കുമ്പോഴുണ്ടായ ശ്രദ്ധക്കുറവായിരിക്കാം കുരങ്ങ് ചാടിപ്പോകാന്‍ കാരണണെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: thiruvanathapuram zoo hanuman monkey Gray langur escaped