യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

#സ്വന്തം ലേഖകൻ
അഞ്ജന
അഞ്ജന

തിരുവനന്തപുരം: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് ബി.എസ്. ഭവനിൽ ബാബുവിന്‍റെയും സിന്ധുവിന്‍റെയും മകൾ അഞ്ജന(25)യെയാണ് വ്യാഴാഴ്ച രാത്രിയിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്.

രാത്രി മുറിയിൽനിന്ന് ആളനക്കം ഉണ്ടാകാത്തതിനാൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് മുറി ചവിട്ടിത്തുറന്ന് അഞ്ജനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബി.എസ്.സി. ഫിസിക്കൽ അസിസ്റ്റൻറ് കോഴ്സ് പൂർത്തിയാക്കിയ അഞ്ജന യു.കെ. യിൽ ഉപരിപഠനത്തിനായി ശ്രമിച്ചുവരികയായിരുന്നുവെന്നും സമയത്തിന് വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആയിരുന്നതായും ബന്ധുക്കൾ കാട്ടാക്കട പോലീസിൽ മൊഴിനൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. സഹോദരൻ സഞ്ജു( യു.കെ.).

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Content Highlights: A 25-year-old woman was found dead in her bedroom in Poovachal, Thiruvananthapuram.